Asianet News MalayalamAsianet News Malayalam

ചീട്ട് കളിക്ക് പാസിന് അപേക്ഷ, ആട്ടിൻപാലിനായി ദൂരയാത്ര; ലോക്ക്ഡൌൺ എട്ടാം ദിനവും 'ഉടയിപ്പു'കളുമായി നിരവധി പേർ

ലോക്ഡൗൺ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും അനാവശ്യ കാര്യങ്ങൾക്കിറങ്ങി പൊലീസിനെ കബളിപ്പിക്കാൻ നോക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ശീട്ടുകളിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ ഇ പാസിന് അപേക്ഷ നൽകിയ ആൾ മുതൽ രക്തം നൽകാൻ പോകുന്നു എന്ന് കള്ളം പറ‌ഞ്ഞ് റോഡിലിറങ്ങിയവർ വരെയുണ്ട്. ഇനി താക്കീത് ഇല്ല, കടുത്ത നടപടിയാണുണ്ടാവുകയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

eighth day of the lockdown   Many people came out for no reason
Author
Kerala, First Published May 16, 2021, 12:02 AM IST

കണ്ണൂർ: ലോക്ഡൗൺ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും അനാവശ്യ കാര്യങ്ങൾക്കിറങ്ങി പൊലീസിനെ കബളിപ്പിക്കാൻ നോക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ശീട്ടുകളിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ ഇ പാസിന് അപേക്ഷ നൽകിയ ആൾ മുതൽ രക്തം നൽകാൻ പോകുന്നു എന്ന് കള്ളം പറ‌ഞ്ഞ് റോഡിലിറങ്ങിയവർ വരെയുണ്ട്. ഇനി താക്കീത് ഇല്ല, കടുത്ത നടപടിയാണുണ്ടാവുകയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

യുവ എഞ്ചിനീയർ പൊലീസിന്റെ ഇ പാസ് അപേക്ഷിച്ചപ്പോൾ കാരണം എഴുതിയത് കൂട്ടുകാരന്റെ വീട്ടിൽ അത്യാവശ്യമായി പോയി ചീട്ട് കളിക്കണമെന്ന്. തളിപ്പറമ്പ് പൊലീസ് 24-കാരനെ കയ്യോടെ പിടികൂടി വിരുതന്റെ ചീട്ട് കീറി. അഴീക്കോട് സ്വദേശി വണ്ടിയുമെടുത്ത് കിലോമീറ്ററുകൾ പോയത് ആട്ടും പാൽ അന്വേഷിച്ച്. 

ലോക്ഡൗൺ ആണെങ്കിലും ആരോഗ്യകാര്യത്തിൽ കോംപ്രമൈസില്ലത്രേ. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുമായി ഇറങ്ങിയ ആൾ പൊലീസിനെ കണ്ട് പരുങ്ങി. അവസാനം രക്ഷപ്പെടാനായി രക്തം നൽകാൻ ഇറങ്ങിയതാണെന്ന് തട്ടിവിട്ടു. 

അങ്ങനെയെങ്കിൽ പോയി രക്തം നൽകി സർട്ടിഫിക്കറ്റുമായി വന്നാലേ വണ്ടി തരൂ എന്നായി പൊലീസ്. ആ വഴിക്ക് ഒരു യൂണിറ്റ് എബി പൊസിറ്റീവ് രക്തം ബ്ലഡ് ങ്കിന് കിട്ടിയത് മിച്ചം. പൊലീസിനെ പറ്റിക്കാനായി ഉടായിപ്പ് നമ്പറുകളും ഇറക്കുന്നതിൽ കൂടുതലും യുവാക്കളാണ് ഓരോ ദിവസവും ആയിരത്തോളം പേരാണ് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതെന്ന് കമ്മീഷണർ പറയുന്നു..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios