Asianet News MalayalamAsianet News Malayalam

'അയ്യപ്പഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം'; മുസ്ലിം പണ്ഡിതർ ദേവസ്വം പ്രസിഡന്റിനെ സന്ദർശിച്ചു

സ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് മതപണ്ഡിതർ അഭ്യർത്ഥിച്ചു

Elaborate facilities should be provided for Ayyappa devotees  Muslim Pandits visited the Devaswom President ppp
Author
First Published Dec 30, 2023, 7:55 PM IST

പത്തനംതിട്ട: മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് മതപണ്ഡിതർ അഭ്യർത്ഥിച്ചു. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ), തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), പനവൂർ സഫീർ ഖാൻ മന്നാനി (പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ് ), എ ആർ അൽ അമീൻ റഹ്മാനി (ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്. 

തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും, അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയച്ചതായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

'ശബരിമലയില്‍ സര്‍ക്കാർ പരാജയം, മകരവിളക്കിന് ദുരവസ്ഥ ഉണ്ടാകരുത്'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി 

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസം. 30)വൈകിട്ട് അഞ്ചിന്ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവ തീർത്ഥാടനത്തിന് തുടക്കമായി .വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ  മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios