എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും.
തിരുവനന്തപുരം: എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പകരം സംസ്ഥാനത്ത് എം വി ജയരാജൻ ജനറൽ സെക്രട്ടറിയാകും.

