കുടുംബാംഗങ്ങള്‍ സ്ഥലം കാണുന്നതിനായി പുറത്തേക്കിറങ്ങിയപ്പോൾ വയോധികനെ കാറില്‍ പൂട്ടിയിടുകയായിരുന്നു

ആഗ്ര: ആഗ്രയില്‍ പാര്‍ക്കിങ് ഏരിയയില്‍ പൂട്ടിയിട്ട കാറിനുള്ള അവശനിലയില്‍ വയോധികനെ കണ്ടെത്തി. മുംബൈ സ്വദേശിയായ സിദ്ധേശ്വര എന്നയാളുടെ പിതാവ് ഹരിഓം എന്നയാളെ കാറില്‍ തുണികൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ചൂടത്ത് കാറിനകത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികനെ കാറിന്‍റെ ചില്ലുതകര്‍ത്താണ് പൊലീസ് പുറത്തെത്തിച്ചത്.

ഹരിഓം കുടുംബാംഗങ്ങള്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. കുടുംബാംഗങ്ങള്‍ സ്ഥലം കാണുന്നതിനായി പുറത്തേക്കിറങ്ങിയപ്പോൾ ഇദ്ദേഹത്തെ കാറില്‍ പൂട്ടിയിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലവില്‍ അദ്ദേഹം തന്‍റെ പിതാവിനൊപ്പം തിരികെ പോയെന്നും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ഡിസിപി സോനം കുമാര്‍ പറ‌ഞ്ഞു.

YouTube video player