ആയുർ - അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന്  ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.

തിരുവനന്തപുരം: കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന്‍റെ നന്മ നിറഞ്ഞ ഇടപെടലിന് കയ്യടിക്കുകയാണ് കേരളം. ആയുർ - അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന് ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.

ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് കുമാർ ഡ്യൂട്ടിയിലെ തിരക്കിനിടയിലും ബസിൽ നിന്നിറങ്ങി ഊന്നു വടിയുമായി നിന്ന യാത്രക്കാരിക്ക് ആവശ്യമായ സഹായം നൽകി സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. പൊതുജനങ്ങളുമായി എപ്പോഴും നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഇത്തരത്തിൽ ആലംബഹീനരായ അനവധിപേരെ കണ്ടുമുട്ടുന്നുണ്ട്.

ഇങ്ങനെയുള്ള അവസരത്തിൽ പ്രത്യാശയുടെയും സഹായത്തിന്‍റെയും ദയയുടെയും മനുഷ്യത്വത്തിന്‍റെയും ഊന്നുവടിയാകാൻ കഴിയണമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പിൽ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ട് പ്രവർത്തിച്ച ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന് പോസ്റ്റിൽ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്. 

ജാമ്യത്തിലിറങ്ങി മുങ്ങിയത് നേരെ കുടകിലേക്ക്; 10 വർഷം കഴിഞ്ഞിട്ടും വിടാതെ പൊലീസ്, നാട്ടിലെത്തി കുടുങ്ങി പ്രതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...