മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു. എറണാകുളം കല്ലൂര്‍ക്കാട് സ്വദേശിനിയും ആയുർവേദ നേത്രരോ​ഗ വിദഗ്ധയുമായ ആഗി മേരി അഗസ്റ്റിനാണ് വധു. ജനുവരി 12-ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ചാണ് എൽദോ എംഎൽഎയുടെ വിവാഹം.

അന്നേദിവസം വൈകിട്ട് നാലിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിവാഹ സൽക്കാരം നടക്കും. ഞായറാഴ്ചയായിരുന്നു വിവാഹനിശ്ചയം. പരമ്പരാഗത ആയുർവേദ നേത്രരോഗ ചി​കി​ത്സരുടെ കുടുംബത്തില്‍ നിന്നുള്ള ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് നടത്തുന്നുണ്ട്.

മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെയും ഏകമകളാണ് 29 കാരി​യായ ആഗി​. തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എൽദോ. നിയോജക മണ്ഡലത്തിലെ എല്ലാ തുറകളില്‍പ്പെട്ടവരെയും വിളിച്ച് വിവാഹം നടത്താനാണ് ആലോചന.