Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്; വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന ലിസ്റ്റില്‍ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വാരണാധികാരികൾ ശേഖരിക്കുന്നത്. 

election commission about postal vote
Author
Trivandrum, First Published Nov 30, 2020, 5:49 PM IST

തിരുവനന്തപുരം: എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്‍റീനിലുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും.

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന ലിസ്റ്റില്‍ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വാരണാധികാരികൾ ശേഖരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി വാങ്ങും. 

എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ ഇതുവരെ തപാൽ വോട്ടിന് 24621 സ്പെഷ്യല്‍ വോട്ടേഴ്‍സാണുള്ളത്. 8568 രോഗികളും 15053 നിരീക്ഷിണത്തിലുള്ളവരുമാണ് ഇവര്‍. പി പി ഇ കിറ്റ് ധരിച്ച് വരുന്ന വോട്ടർമാർ ഏജൻ്റുമാർ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി കാണിക്കണം

Follow Us:
Download App:
  • android
  • ios