മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാവിലെ പതിനൊന്നരക്ക്  വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുക്കുന്നുണ്ട്. 

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാവിലെ പതിനൊന്നരക്ക് വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരക്ഷ ക്രമീകരണങ്ങളടക്കം വിലയിരുത്താന്‍ ഒരു ഡപ്യൂട്ടി കമ്മീഷണറെ വെള്ളിയാഴ്ച പശ്ചിമബംഗാളിലേക്കയക്കും. അതേ സമയം തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് 7-നാകും പ്രഖ്യാപിക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎം രംഗത്തെത്തി. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേരില്‍ പ്രഖ്യാപനം നടത്താന്‍ മോദിക്കെന്താണവകാശമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു