കോഴിക്കോട്: വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്  അട്ടിമറിക്കുന്നു എന്നാരോപിച്ച് കാലിക്കറ്റ്  യൂണിവേഴ്സിറ്റി സിൻറിക്കറ്റ് യോഗം നടക്കുന്ന എഡി ബ്ലോക്കിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്. നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‍യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളുടെ പ്രതിഷേധം. 

അതേസമയം തെരഞ്ഞെടുപ്പ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും മാർച്ച് നടത്തുന്നുണ്ട്. ഫ്രറ്റേണിറ്റി, കെഎസ്‍യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റ കെഎസ്‍യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ഹസ്ത്താഫ് കുഴഞ്ഞ് വീണു. 
ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി കെഎസ് നിസാറിനും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു.