Asianet News MalayalamAsianet News Malayalam

വീട് അടച്ചിടുന്നുണ്ടോ? പ്രത്യേക റീഡിംഗ്, വൈദ്യുതി ബില്‍ മുന്‍കൂട്ടി അടയ്ക്കാം

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് കെഎസ്ഇബിയുടെ അറിയിപ്പ്

electricity bill of locked homes and building kseb notice SSM
Author
First Published Sep 27, 2023, 1:45 PM IST

തിരുവനന്തപുരം: അടച്ചിട്ട വീടിന്‍റെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിപ്പോയി, വൈദ്യുതി വിച്ഛേദിച്ചു എന്നിങ്ങനെയുള്ള പരാതികള്‍ ഇടക്കിടെ ഉയരാറുണ്ട്. ഇത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപ്പോകുന്നവര്‍ എന്തുചെയ്യണമെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. 

രണ്ട് ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും. പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. വീട് അടച്ചിട്ട് പോകുന്നവര്‍ നേരത്തെ വിവരം അറിയിച്ചാല്‍ റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ അറിയിപ്പ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ - 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്കര്‍‍ഷിച്ചിട്ടുണ്ട്.

ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപ്പോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംഗ് എടുക്കാന്‍ സൌകര്യപ്രദമായ രീതിയില്‍ എനർജി മീറ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്.
യഥാസമയം മീറ്റര്‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉള്‍‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഞ്ച് വർഷം കാണാമറയത്ത്: ഒടുവിൽ കിലോമീറ്ററുകൾ താണ്ടി പ്രദീപിനായി ഉറ്റവർ കേരളത്തിലെത്തി, ആനന്ദക്കണ്ണീർ

Follow Us:
Download App:
  • android
  • ios