പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകൻ രനീഷ് ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിക്ക് ശേഷമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിൽ രാമചന്ദ്രനും പരിക്കുണ്ട്. 

Read Also: അധോലോകനേതാവ് അങ്കോഡ ലൊക്കോയുടെ ദുരൂഹ മരണം; അന്വേഷണം സിബിസിഐഡിക്ക് കൈമാറി...