ചെന്നൈ: ശ്രീലങ്കയിലെ അധോലോകനേതാവ് അങ്കോഡ ലൊക്കോയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം തമിഴ്നാട് സിബിസിഐക്ക് കൈമാറി. കേസ് സിബിസിഐഡിക്ക് കൈമാറി തമിഴ്നാട് ഡിജിപി ഉത്തരവിറക്കി. കോയമ്പത്തൂരിൽ ജൂലൈ മൂന്നിനാണ് അങ്കോഡ ലൊക്കോയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംഭവത്തിൽ അങ്കോഡ ലൊക്കോയുടെ പെൺസുഹൃത്ത് അമാനി ദാന്ജി ഉൾപ്പടെ മൂന്ന് പേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്ത്, ലഹരി കേസുകളിലും ഒട്ടേറെ കൊലപാതകക്കേസുകളിലും ശ്രീലങ്കൻ പൊലീസ് അന്വേഷിച്ചിരുന്ന ആളാണ് അങ്കോഡ ലൊക്കോ. കേസിൽ രാജ്യാന്തര ബന്ധങ്ങൾ ഉള്ളത് കണക്കിലെടുത്താണ് കേസ് സിബിസിഐഡിക്ക് കൈമാറിയതെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞു. 

Read Also: സുപ്രീംകോടതി വിധികൾ ഇനി മലയാളത്തിലും; തീരുമാനം നടപ്പാകുക കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ...