Asianet News MalayalamAsianet News Malayalam

ആറളത്ത് ഗുരുതര പരിക്കുമായി കണ്ടെത്തിയ ആന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

ആന ചരിഞ്ഞ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടില്ല. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വച്ച്  ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥിതിയിലായിരുന്നില്ല ആനയെന്നും ഡിഎഫ്ഒ  പറഞ്ഞു

elephant died in  Aaralam no need of investigation says dfo
Author
Aaralam Farm, First Published Sep 22, 2021, 9:34 AM IST

കണ്ണൂര്‍: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ. ആന ചരിഞ്ഞ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടില്ല. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വച്ച്  ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥിതിയിലായിരുന്നില്ല ആനയെന്നും ഡിഎഫ്ഒ  പറഞ്ഞു.

ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത്  ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിൽ കണ്ടിരുന്നത്. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെ ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിലാണ് കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios