പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

എറണാകുളം: മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നളിനിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് സംഭവം വീട്ടുകാർ അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred