കണ്ണൂർ: ആറളം ഫാമിൽ കാട്ടാന യുവാവിനെ ചവിട്ടികൊന്നു. ആറളം ഫാമിലെ ഏഴാം ബ്ലോക്ക്  മേഖലയിൽ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിബീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.