Asianet News MalayalamAsianet News Malayalam

സേവ് രാമന്‍; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കാന്‍ കളക്ടര്‍ അനുപമയുടെ പേജില്‍ കമന്‍റ് മഴ

ഇന്നലെ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു

elephant lovers comments on facebook page of collector anupama ias
Author
Thrissur, First Published Apr 26, 2019, 4:11 PM IST

തൃശൂര്‍: കേരളത്തിലെ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് എര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. സെവ് രാമന്‍ എന്ന ഹാഷ്ടാഗോടെയാണ് കമന്‍റുകളുമായി ആനപ്രേമികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം 8 ാം തിയതി രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ രണ്ട് പേര്‍ മരിക്കാനിടയായതോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതിന് ശേഷം ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. ഇന്നലെ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ രാമചന്ദ്രന് സാധിക്കുമോയെന്ന ആശങ്ക ആനപ്രേമികള്‍ക്കിടയില്‍ ശക്തമായി. ഇതാണ് സേവ് രാമന്‍ കമന്‍റുകളുമായി അനുപമയുടെ പേജില്‍ എത്താന്‍ ആനപ്രേമികളെ പ്രേരിപ്പിച്ചത്.

ചില കമന്‍റുകള്‍ ചുവടെ

1 ഉത്സവനഗരിയുടെ രാജാവിനെ തിരികെ വിട്ടുതരണം save Raman

2 ദൈവത്തെ ഓർത്തെങ്കിലും ഞങ്ങളുടെ പൊൻമുത്തിനെ ഞങ്ങൾക്ക് തിരിച്ചു തരണം

3 മേഡം നിങ്ങൾക്ക് ഇത് വെറും ഒരു ആന മാത്രം ആകും ഞങ്ങൾ തൃശൂർകാർക്ക് ഇത് ഒരു വികാരം കൂടി ആണ് അതിനെ ഇലാതാക്കരുത് #Save raman

4 #Save raman ഒരു ജനത നെഞ്ചിലേറ്റിയ വികാരമാണ് മാഡം പ്ലീസ് നമ്മുടെ രാജാവിനെ വിട്ട് തരണം

5 ഞങ്ങളുടെ രാമൻ പഴയതുപോലെ തിടമ്പുമേറ്റി തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ ആനകളെയും പൂരത്തിനെയും സ്നേഹിക്കുന്ന ഞങ്ങളെപോലുള്ളവർക്കു അത് വേറെന്തിനേക്കാളും സന്തോഷമുളവാക്കുന്ന ഒന്നാണ്. പലർക്കും ആനപ്രേമത്തോട് പുച്ഛവും പരിഹാസവും അവഗണനയുമൊക്കെയാണ് എന്നാൽ ആനപ്രേമം എന്നത് ഞങ്ങളെ പോലുള്ളവരുടെ വികാരമാണ്. അത്‌കൊണ്ട് മാഡം ദയവായി രാമന്റെ വിലക്ക് മാറ്റാൻ ഈ പ്രശ്നത്തിന് മുന്നിൽ നിന്ന് കൊണ്ട് ഞങ്ങളെ സഹായിക്കണം. ആനകളെയും പൂരങ്ങളും തകർക്കാൻ നോക്കുന്നവരും ഇതിനു പിന്നിൽ നിന്ന് കളിക്കുന്നുണ്ട്. #SAVE RAMAN

6 ഇത് വെറും ഒരു കമന്റ്‌ ആയി കാണരുത് ഇത് ഞങ്ങളുടെ അപേക്ഷയാണ് #SAVE RAMAN#

7 ഞങ്ങളുടെ രാമനെ തിരിച്ചു തരാൻ പറ്റുവോ

8 അനുപമ മേഡം
അപേക്ഷ അല്ല അവകാശമാണ്.
കാരണം ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ സേവകയാണ് നിങ്ങൾ.താങ്കളോട് അപേക്ഷിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല.
ആനയും, പൂരവും വേലയുമൊക്കെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ വികാരമാണ് നിങ്ങൾ തച്ചുടക്കുന്നത്.
രാമൻ
രാമനെ ഞങ്ങൾക്ക് വേണം.
വടക്കും നാഥനിൽ രാമൻ ഉണ്ടാവണം.
ഒരുപാട് പേരുടെ നേർച്ചയും പ്രാർത്ഥനയും അവന്റെ കൂടെയാണ്.
മുൻപേ പറഞ്ഞ വ്യവസ്ഥകൾ അംഗീകരിക്കാൻ ജനങ്ങൾ തയ്യാറുമാണ്.
കൊന്നതിന്റെയും കണക്കെടുത്ത് രാമന് വിലക്ക് കൽപ്പിക്കുന്ന ദൃഡനിശ്ചയത്തിൽ താങ്കൾ ഉറച്ചു നിൽക്കുന്നു ശരി.
എങ്കിൽ ഒരു
ചോദ്യമാണ്
കൊന്നതിന്റെയും, കൊല്ലിച്ചതിന്റെയും, കത്തിച്ചതിന്റെയും കണക്കെടുത്ത് രാഷ്ട്രീയ പാർട്ടികൾക്കും, മാഫിയകൾക്കും, സമൂഹത്തിലെ പല വമ്പൻമാർക്കും ഇതുപോലെ വിലക്ക് നൽകുവാൻ നിങ്ങൾക്ക് കഴിയുമോ?
കഴിയില്ല എങ്കിൽ ആധരവ് അർഹിക്കുന്ന ആ കസേര സ്വയം ശപിക്കുന്നതും നിങ്ങളെ പുച്ഛിക്കുന്നതും താങ്കൾ മനസ്സിലാക്കുക.
ജനങ്ങൾ വെറുത്ത് തുടങ്ങിയാൽ ആ ഇരുന്ന് കറങ്ങുന്ന കസേര ഒരു വിഴുപ്പായി മാറും.
മാറാപ്പ് പോലെ അത് ചുമന്ന് നിങ്ങൾ തളർന്ന് വീഴുന്നത് ഇതേ ജനങ്ങളുടെ കൺമുൻപിൽ തന്നെയാവും കാലം അത് തെളിയിക്കും.

9 Save RAMAN...Respected madam കഴിഞ്ഞ 5 കൊല്ലത്തെയും പോലെ ഈ വർഷവും രാമൻ തന്നെ നടതുറക്കാൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു അനുചിതമായ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു #save raman

10 ഇലക്ഷന് കഴിയാൻ വേണ്ടി നിന്നിട്ട്..... ഒരു നടപടി എടുത്തില്ലേ ഒട്ടും ശരിയായില്ല..... വളരെ മോശം

11 ഒരു ജനത മുഴുവൻ നെഞ്ചിലേറ്റി ആരാധിക്കുന്നവൻ ആണ് രാമൻ. അവൻ പൂരപ്പറമ്പിൽ എത്തുമ്പോ കിട്ടുന്ന ആവേശം അതൊന്നു വേറെ തന്നെയാ.😊 ആനപ്രേമികളുടെ list എടുത്തു നോക്കിയ ലക്ഷകണക്കിന് ആളുകൾ ആകും അവരുടെയം എന്റയും ഒക്കെ ആവശ്യം തൃശൂർ പൂരത്തിന് ഞങ്ങടെ രാമൻ വേണം അവൻ വെറും ഒരു ആന അല്ല ഞങ്ങൾക്ക്. ഞങ്ങടെ ലഹരി അവനാണ്  Madom plz save raman

12 ഒരു ജനത മുഴുവൻ നെഞ്ചിലേറ്റി ആരാധിക്കുന്നവൻ ആണ് രാമൻ. അവൻ പൂരപ്പറമ്പിൽ എത്തുമ്പോ കിട്ടുന്ന ആവേശം അതൊന്നു വേറെ തന്നെയാ.😊 ആനപ്രേമികളുടെ list എടുത്തു നോക്കിയ ലക്ഷകണക്കിന് ആളുകൾ ആകും അവരുടെയം എന്റയും ഒക്കെ ആവശ്യം തൃശൂർ പൂരത്തിന് ഞങ്ങടെ രാമൻ വേണം 🙏അവൻ വെറും ഒരു ആന അല്ല ഞങ്ങൾക്ക്. ഞങ്ങടെ ലഹരി അവനാണ്.
#plz_save_raman🙏

13 ബഹുമാനപെട്ട തൃശൂർ ജില്ലാ കല്ലെക്ടർക്ക്, 
കേരളത്തിൽ എന്ത് മാത്രം പീഡനങ്ങൾ നടക്കുന്നു എന്തിനു കേരളത്തെ വിറപ്പിച്ച മിഷേൽ പീഡനം തൃശൂരല്ലേ നടന്നത് അവരെ കണ്ടുപിടിക്കാൻ പോലും ഇപ്പോൾ ഒരാൾക്ക് പോലും ഉദ്ദേശം ഇല്ലാ... 
കേരളത്തിൽ എന്ത് മാത്രം വാഹന അപകടങ്ങൾ നടക്കുന്നു. ഇവയുടെ ഓക്കേ പെർമിറ്റ്‌ പോലും കട്ടക്കുന്നില്ല.....
എന്നിരുന്നാലും എന്തിനു രാമന്റെ മുകളിൽ ഇങ്ങനെ പ്രശ്നം വഷളാകുന്നു.രാമൻ ഇടഞ്ഞത് കൊണ്ടോ. അങ്ങിനെ ആണേൽ സദാചാരക്കാരെ ആദ്യം ഇല്ലാതെ ആകണ്ടേ.
കേരളത്തിന്റെ പൂരം ആയ തൃശൂർ പൂരം ആ പൂരത്തിന്റെ പകിട്ട് നൽകുന്ന തെക്കേ ഗോപുരനട തുറക്കുന്ന നെയ്തലക്കാവിലമ്മയുടെ ആ ചടങ്ങ് രാമൻ വന്നതിനു ശേഷം അല്ലേ ലോകമെമ്പാടും വേണ്ടാ കേരളം മുഴുക്കെ അറിയാൻ തുടങ്ങിയത്... 
കേരളത്തെ ഇല്ലാതെ ആക്കിയ പ്രെളയം വന്നപ്പോൾ നിങ്ങൾ എല്ലാവരും കുറ്റപ്പെടുത്തുന്ന ഈ ആനയുടെ ഏക്കതുകയിൽ നിന്നും 1ലക്ഷം രൂപ തന്നില്ലേ. ഇത്ര വലിയ മൃഗ സ്നേഹികൾ ആണെങ്കിൽ ആ പ്രളയകാലത്ത് രാമനും മറ്റ് ആനകളും എവിടെ ആണെന്ന് എങ്ങിനെ ആണെന്ന് വസിക്കുന്നത് എന്ന് ഒരുവട്ട മെങ്കിലും ആലോചിച്ചോ?
രാമന്റെ വിലക്ക് അത് പിൻവലിച്ചു കൂടെ.....~ 
ഒരു ജനതയുടെ അപേക്ഷയാണ്

14 Dear madam
ഉത്സവ കേരളത്തിൽ രാമന്റെ ഇടം ഞങൾ ആരും പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ...മുൻപ് എത്രയോ പൂരങ്ങളിൽ രാമനോട് തോൾ ചേർന്ന് നിന്ന് ഉത്സവ കേരളത്തിന്റെ പ്രൗഢി ലോകമെമ്പാടും അറിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ...ആ വികാരത്തെ എങ്കിലും മാനിച്ച് താങ്കൾ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു..

15 ബഹുമാനപ്പെട്ട അനുപമ മാഡം നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക് നിങ്ങളെ പോലുള്ള സത്യസന്തരായ ആളുകളെയാണ് നമ്മുടെ നാടിനു ആവശ്യം. പക്ഷെ ഇത് ഞങ്ങൾക് ഒരുപാട് വിഷമം ഉണ്ടാകുന്ന കാര്യമാണ് ഞങ്ങള്ക്ക് രാമൻ വെറുമൊരു ആനയല്ല ഒരു ജനതയുടെ വികാരമാണ് ആവേശമാണ് തെക്കേ ഗോപുരനട തുറന്ന് അവൻ ഇറങ്ങി വരുന്നത് കാണുമ്പോൾ ഉള്ള സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല അത് കണ്ടു തന്നെ അറിയണം അത് കാണാൻ മാഡം കനിയണം we want raman ഈ നാട്ടിൽ നടക്കുന്ന മറ്റു തെറ്റായ കാര്യങ്ങളിൽ കാണാത്ത ശുഷ്‌കാന്തി ചിലർ രാമന്റെ വിലക്കിനായി കാണിക്കുന്നുണ്ട് ഇതിൽ നിന്നെല്ലാം തന്നെ മനസിലാക്കിക്കൂടെ ചില മനുഷ്യർ കാരണം ആണ് ആവന് ഇങ്ങനെ എല്ലം ഇണ്ടായത് മനപ്പൂർവം ചിലർ കരുതി കൂട്ടി ചെയ്ത ചതിയിൽ വീണതാണ് രാമൻ. എല്ലാ തെളിവുകളും madathinu നോകാം എന്നിട്ട് ഞങ്ങളുടെ രാമനെ വെറുതെ വിട് മാഡം plzzzzzzzzz 
ഓർത്തോളൂ രാമൻ വെറുമൊരു വികാരമല്ല ഞങ്ങൾക് രക്തത്തിൽ അലിഞ്ഞു ചേർന്നാണത് അവന്റെ നാമം 
Save raman

16 മാഡം ഇന്ന് പൂര പറമ്പുകളിലെ ജീവനും, പ്രാണനും ഞങ്ങളുടെ രാമനാണ് ഇന്ന് രാമൻ വന്നു എന്ന അറിഞ്ഞാൽ അവനെ കാണാൻ വേണ്ടി ലക്ഷ കണക്കിന് ആളുകൾ അവിടെ എത്തും അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അങ്ങനെ ഉള്ള രാമനെ ആണ് ഇന്ന് ചില പൂരം മുടക്കികളും കപട ആന പ്രേമികളും ചേർന്ന് ഈ സ്ഥിതി യിൽ ആക്കിയിരിക്കുന്നത്. രാമന് ഒരു മോശം സമയം ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം രാമൻ മാറി. പിന്നെ ഈ ഇടക്ക് തൃശൂർ ജില്ലയിൽ നടന്ന സംഭവം ഒരിക്കലും രാമന്റെ തെറ്റല്ല. മാഡം ഒന്ന് ആലോചിച്ചു നോക്കൂ അത് ആനയുടെ അല്ല നമ്മൾ മനുഷ്യരുടെ തൊട്ട് അടുത്ത കൊണ്ട് വന്നു പടക്കം പൊട്ടിച്ചാൽ നമ്മൾ ആയാൽ പോലും പേടിച്ചു ഓടില്ലേ പിന്നെ ആ മിണ്ടാപ്രാണി യുടെ കാര്യം പറയണോ അപ്പോൾ അങ്ങനെ ചെയ്തവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പകരം ഞങ്ങളുടെ രാമന് വിലക്കേർ പെടുത്തിയത് മനസാക്ഷിക്ക് നിരക്കുന്നതല്ല ഞാൻ ഇത്രയും വിഷമം കൊണ്ട് യാചിക്കുകയാണ് അതിനാൽ മാഡം ഇടപെട്ട് പഴയ നിയന്ത്രണ ഉപാധി കളോടെ രാമനെ തിരിച്ചു തൃശൂർ പൂരത്തിന് കൊണ്ട് വരണം എന്ന താഴ്മയായി അപേക്ഷിക്കുന്നു. മാഡം ഇത് കാണാതെ പോകരുത് ഇത് എൻറെ മാത്രം അപേക്ഷ അല്ല ഈ ലോകത്തിലെ എല്ലാ ആനപ്രേമി കളുടെയും, പൂര പ്രേമി കളുടെയും അപേക്ഷ യാണ്

17 ആനയുടെ അടുത്തേക്ക് പടക്കം എറിഞ്ഞു അതിനെ പേടിപ്പിച്ച അവരല്ലേ കുറ്റക്കാർ ഒരു ജനതയുടെ മൊത്തം വികാരമാണ് രാമൻ 
ഈ നാട്ടിൽ എത്രയോ രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്നു എത്രയോ പിഞ്ചു കുഞ്ഞുങ്ങളെ തല്ലി കൊല്ലുന്നു അതിനൊന്നും എതിരെ ഇത്ര കടുപ്പമുള്ള നിയമങ്ങൾ കണ്ടിട്ടില്ലാലോ 
ആദ്യം രാഷ്ട്രീയത്തിന്റെ പേരിലുള്ള വെട്ടും കുത്തും നിർത്തിക്കു

18 ഒരു ജനതയുടെ അപേക്ഷയാണ്🙏🙏
രാമന്റെ വിലക്ക് പിൻവലിക്കണം തെക്കേ ഗോപുരനടയിൽ രാമൻ ഉണ്ടാവണം പ്ലീസ് ചേച്ചി
#Save_Raman

 

Follow Us:
Download App:
  • android
  • ios