പാലക്കാട്: നെല്ലിയാമ്പതി ചുരത്തിൽ സവാരി നടത്തി കാട്ടാനക്കൂട്ടം. ഒരു കുട്ടിയാനയെയും കൂട്ടി രണ്ടു പിടിയാനകളാണ് ചുരം റോഡിലൂടെ കറങ്ങി നടക്കുന്നത്. കാട്ടാനകളെ കണ്ട് യാത്രക്കാർ ഭയന്നു മാറി നിൽക്കുന്നുണ്ടെങ്കിലും ആരെയും ഉപദ്രവിക്കാതെയാതെയാണ് ആനകളുടെ സവാരി. 

"

സഞ്ചാരികൾ പകർത്തിയ ആനകളുടെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വൈറലാണ്. നെല്ലിയാമ്പതി കുണ്ടറ ചോലയ്ക്കും കൈകാട്ടിക്കും ഇടയിലാണ് ആനകൾ തമ്പടിച്ചിട്ടുള്ളത്.