തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ കുറ്റപ്പെടുത്തി

ആലപ്പുഴ: ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത് കോൺഗ്രസ് ഉന്നത നേതാവും അന്ന് ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവും ചേർന്ന് ആണെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ. ആലപ്പുഴയിലെ റിസോർട്ടിൽ ഇതിനായി രഹസ്യ യോഗം ചേർന്നുവെന്നും വ്യാപകമായി പണം ഇറക്കിയെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ കുറ്റപ്പെടുത്തി. ആലപ്പുഴ നഗരസഭ മുൻ ചെയർമാനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു നടപടി.

കോൺഗ്രസ് 73 സീറ്റിൽ തോറ്റപ്പോൾ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തി. നടപടിക്ക് പിന്നിൽ പാർട്ടിയിലെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona