ശരീരം മുഴുവൻ നീര്, മൂക്കിൽ നിന്നും ഇടക്കിടെ രക്തം ഒഴുകും, അസഹ്യമായ ശരീര വേദന... ബെഹ്ഷെറ്റ്സ് (Behcet’s) എന്ന അപൂർവ രോഗമാണ് ഇരുപത്തിരണ്ടുകാരി, എൽവെറ്റ് റോസ് എബ്രഹാമിന്
ഇടുക്കി: അപൂർവ രോഗത്തിന് ചികിത്സയിലാണ് ഇടുക്കി നെടുങ്കണ്ടത്തെ എൽവെറ്റ് റോസ് എബ്രഹാം. ശരീരം മുഴുവൻ നീര്, മൂക്കിൽ നിന്നും ഇടക്കിടെ രക്തം ഒഴുകും, അസഹ്യമായ ശരീര വേദന... ബെഹ്ഷെറ്റ്സ് (Behcet’s) എന്ന അപൂർവ രോഗമാണ് ഇരുപത്തിരണ്ടുകാരി, എൽവെറ്റ് റോസ് എബ്രഹാമിന്.
2017ല്‍ ആണ് രക്തക്കുഴലുകളിൽ മുഴകൾ രൂപപ്പെടുന്ന ബെഹ്ഷെറ്റ്സ് എന്ന അപൂർവ രോഗം എൽവെറ്റ് റോസ് എബ്രഹാമിനെ കീഴടക്കിയത്. കുത്തിവയ്പ്പാണ് ശരീരം നുറുങ്ങുന്ന വേദനയ്ക്കുള്ള പ്രതിവിധി. ജീവിതകാലം മുഴുവൻ മരുന്നിനെ കൂടെ കൂട്ടണം. പക്ഷേ, മരുന്നിനും പരിശോധനയ്ക്കും ആവശ്യമായി വരുന്നത് ഭാരിച്ച ചെലവ്.
കൂലിപ്പണിക്കാരനാണ്, എൽവെറ്റ് റോസ് എബ്രഹാമിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ തുച്ഛ വരുമാനം കൊണ്ടുവേണം, എൽവെറ്റിന്റെ ചികിത്സ നടത്താനും രണ്ട് സഹോദരങ്ങളെ പഠിപ്പിക്കാനും വീട്ടുചെലവ് നിർവഹിക്കാനും. സുമനസ്സുകളുടെ കാരുണ്യം കൊണ്ടാണ് ഇപ്പോൾ എല്ലാം മുന്നോട്ടു പോകുന്നത്. എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകാനാകുമെന്ന ആശങ്ക എൽവെറ്റിന്റെ അച്ഛനുണ്ട്. സ്വന്തമായി വീടും സ്ഥലവുമില്ല, വിറ്റ് ചികിത്സിക്കാൻ... ഇടവക ദേവാലയം നൽകിയ വീട്ടിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.
ശരീരം നുറുങ്ങുന്ന വേദനയിലും, ശരീരത്തെ കീഴടക്കിയ രോഗം മനസ്സിനെ കീഴടക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് എൽവെറ്റ് റോസ് എബ്രഹാം. കാരണം പൊരുതി ജയിച്ചാലെ, ഡോക്ടറാകണമെന്ന് സ്വപ്നത്തിലേക്ക് അവൾക്ക് കുതിക്കാനാകൂ. ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രോഗം ശരീരത്തെ കീഴ‍്‍പ്പെടുത്തിയത്. പിന്നീടിങ്ങോട്ടുള്ള നീണ്ട ചികിത്സാകാലം, അതിനിടയിലെപ്പോഴോ ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി...പക്ഷേ സുമനസ്സുകൾ സഹായിച്ചാൽ, രോഗത്തെ തോൽപ്പിച്ചാൽ ...ആ സ്വപ്നം എൽവെറ്റിന്റെ ഉള്ളിലുണ്ട്....
എൽവെറ്റിനെ സഹായിക്കാം
Account Details:
Name : ELVET ROSE ABRAHAM
Account No : 0678053000004879
IFSC Code : SIBL0000678
South Indian Bank, Nedumkandam
Google pay: 6238700216
