ബംഗ്ലൂരു:  പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. മൂത്രാശയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദത്തിൽ വ്യതിയാനവും ഉള്ളതിനാൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ബെംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.