Asianet News MalayalamAsianet News Malayalam

ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ നാളെ വിഴിഞ്ഞത്ത്; സമരപ്പന്തല്‍ സന്ദര്‍ശിക്കും

സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. സമരപ്പന്തലുകളും ദൗത്യ സംഘം സന്ദര്‍ശിക്കും.

Eminent people in spiritual social and cultural fields will visit vizhinjam tomorrow
Author
First Published Dec 4, 2022, 10:04 PM IST

തിരുവനന്തപുരം: ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ നാളെ വിഴിഞ്ഞത്ത് എത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. സമരപ്പന്തലുകളും ദൗത്യ സംഘം സന്ദര്‍ശിക്കും.

വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞത്ത് എത്തുക. ലത്തീൻ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ്പ് യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എന്‍ രാധാകൃഷ്ണൻ, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍  തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് എത്തുന്നത്. നാളെ ഉച്ചയ്ക്ക് 1 മണിയോടെയാണ് ദൗത്യ സംഘം വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തുക. 

Also Read: വിഴിഞ്ഞത്ത് സമവായനീക്കവുമായി സിപിഎമ്മും; ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പിനെ കണ്ടു

സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കും. തുടർന്ന് മുല്ലൂരിൽ വിവിധ  സംഘടനകളുടെ സമരപ്പന്തലുകൾ ദൗത്യ സംഘം സന്ദര്‍ശിക്കും.  സംഘർഷത്തിൽ പരുക്കേറ്റ പൊലീസുകാരെയും സംഘം സന്ദർശിക്കും. രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കും. 

Follow Us:
Download App:
  • android
  • ios