സെൻട്രൽ സ്റ്റേഡിയത്തിനു സമീപത്തെ മരത്തിൽ കയറിയാണ് കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്

തിരുവനന്തപുരം: മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍. സെൻട്രൽ സ്റ്റേഡിയത്തിനു സമീപത്തെ മരത്തിൽ കയറിയാണ് കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് പേരെ താഴെയിറക്കി. രണ്ടു പേർ ഇപ്പോഴും മരത്തിനു മുകളിൽ തുടരുകയാണ്. താഴെയിറക്കാനുള്ള ശ്രമത്തെ ചെറുക്കുകയാണ് ഇവര്‍. പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. ഇതിനിടെ നേരത്തേയും സമരക്കാരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.