പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത തീരുമാനങ്ങളെല്ലാം അധികാരത്തിലെത്തിയപ്പോൾ വി.ഡി സതീശൻ സർക്കാർ നടപ്പാക്കുന്നു. ഭരണ പരിഷ്കാര കമ്മീഷൻ, ദില്ലിയിലെ പ്രത്യേക പ്രതിനിധി തുടങ്ങിയ പദവികളിലാണ് സർക്കാരിന്റെ ഈ യൂ ടേൺ. ഇതിനെച്ചൊല്ലി യുഡിഎഫ് നേതാക്കൾക്കിടയിൽ തന്നെ തർക്കങ്ങൾ രൂക്ഷമാണ്.
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ തുറന്നെതിർത്ത തീരുമാനങ്ങളെല്ലാം ഭരണത്തിൽ വന്നപ്പോൾ നടപ്പാക്കുന്നതാണ് വിഡി സതീശൻ സർക്കാർ നേരിടുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഭരണ പരിഷ്കകണ കമ്മീഷൻ മുതൽ ദില്ലിയിലെ സർക്കാർ പ്രതിനിധിയെ വരെ പരിഹസിച്ചിരുന്ന കോൺഗ്രസ് യുഡിഎഫ് നേതാക്കൾ ഇപ്പോൾ അതേ പദവികളുടെ അവകാശത്തെ ചൊല്ലിയാണ് പരസ്പരം പോരടിക്കുന്നതും.
2016 ൽ പിണറായി സർക്കാർ അധികാരത്തിൽ. ആദ്യ ഒത്തുതീർപ്പിന്‍റെ ഫലമായിരുന്നു വിഎസ് അച്യുതാനന്ദന് കിട്ടിയ ഭരണ പരിഷ്കാര കമ്മീഷനും ക്യാബിനറ്റ് പദവിയും. പ്രതിപക്ഷം ആഞ്ഞടിച്ചു. പദവി ധൂർത്താണെന്ന് പരിഹസിച്ചു. കാലം കൂടിയപ്പോൾ കമ്മീഷൻ എന്ത് ചെയ്തെന്നും ചോദിച്ചു. ഒരിക്കലല്ല , പല രൂപത്തിൽ പല നേരങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ചോദ്യം ആവർത്തിക്കുകയും ചെയ്തിരുന്നു.
എന്നിട്ടോ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധികാരത്തിലെത്തി മാസം നാലാകും മുൻപെ ഭരണ പരിഷ്കരണത്തിന് കമ്മീഷൻ വന്നു. വിത്ത് കാബനിറ്റ് പദവി അതേ പണച്ചെലവ്. പോരാത്തതിന് മുന്നണിയറിഞ്ഞില്ലെന്നും മുഖ്യമന്ത്രി സ്വയമെടുത്ത തീരുമാനമെന്നും തമ്മിൽ തല്ലും ആദ്യംഎ സമ്പത്തും പിന്നാലെ കൂറുമാറിയതിന് പകരം കിട്ടിയ പദവിയുമായി കെവി തോമസും ദില്ലിയിലെ പ്രത്യേക പ്രതിനിധിയായപ്പോഴും പ്രതിപക്ഷം പിണറായി സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി കെവി തോമസിന് ഒരുകോടി രൂപയോളം ചെലവാക്കിയെന്ന കണക്കാഘോഷിച്ച വിഡി സതീശനും സംഘവും ഇപ്പോൾ അതേ പദവിയിലേക്ക് ജി ദേവരാജനെ നിയോഗിച്ചിരിക്കുകയാണ് പദവി ഏതെന്നതിന് അപ്പുറം പദവിയിലിരുന്നവർ സംസ്ഥാന താൽപര്യത്തിന് എന്ത് പ്രവർത്തിച്ചു എന്ന് കൂടി ചോദിച്ചവരാണ് ഇതെല്ലാം ആവർത്തിക്കുന്നതെന്നതും ചരിത്രം.

