മുൻ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശാന്തി കവാടത്തിൽ നടക്കും.

തിരുവനന്തപുരം: ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി) സംസ്കാര ചടങ്ങ് നാളെ(28/09/2025) ശാന്തി കവാടത്തിൽ നടക്കും.