Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത്; സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡിയുടെ തിരക്കിട്ട നീക്കം. 

Enforcement Directorate submitted charge sheet against swapna Sarith Sandeep
Author
Kochi, First Published Oct 7, 2020, 11:13 AM IST

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് പ്രാഥമിക  കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. 

സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡിയുടെ തിരക്കിട്ട നീക്കം. എന്‍ഐഎ കേസില്‍ ജാമ്യം കിട്ടിയാലും എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ പ്രതികള്‍ പുറത്തുപോകാതിരിക്കുകയാണ് ലക്ഷ്യം. 

കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്
 

Follow Us:
Download App:
  • android
  • ios