കൊച്ചി: ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്ക‍ർ സമർപ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്‍റ് അപേക്ഷ നൽകിയേക്കും. 

ചോദ്യം ചെയ്യലിൽ എം ശിവശങ്കറിൽ നിന്ന് കിട്ടിയ പ്രധാന വിശദാംശങ്ങളും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. ഇതിനിടെ ഡോളർ കടത്തുകേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസും നീക്കം തുടങ്ങി. എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം നടപടികൾ ആരംഭിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

Also Read: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും, നോട്ടീസ് നൽകി