Asianet News MalayalamAsianet News Malayalam

മലയാളം അറിയാത്തവ‍ർക്ക് ലേണേഴ്സ് ലൈസൻസ്, വൻ തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ

ഡ്രൈവിംഗ് സ്കൂളുകൾ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്.  

Enquiry ordered in  learners license fraud by transport commissioner
Author
First Published Nov 12, 2022, 11:29 AM IST

കൊച്ചി : മലയാളം അറിയാത്തവർക്ക് ലേണേഴ്സ് ലൈൻസ് ലഭിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ. മലയാളം വായിക്കാനറിയാത്ത  ഇതര സംസ്ഥാനക്കാർ വ്യാപകമായി പരീക്ഷ പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തൽ.

നോർത്ത് പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്ന ആൾക്കും ലേണേഴ്സ് ലൈസൻസ് കിട്ടിയിരുന്നു. പരിശോധനക്കിടെയാണ് മറ്റൊരു സ്കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തിയത്. ഇതോടെ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ എഴുത്തും വായനയും അറിയാത്തവർ ലേണേഴ്സ് പരീക്ഷ പാസായതായി കണ്ടെത്തി.

ഡ്രൈവിംഗ് സ്കൂളുകൾ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സിൽ നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസക് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് വ്യക്തമാകുന്നത്. 

Read More : നിയമ​ലംഘനത്തിലെ നടപടികൾ കർശനമാക്കി, പുതിയ ​ഗതാ​ഗത സംസ്കാരം സൃഷ്ടിക്കും: ട്രാൻസ്പോർട്ട് കമ്മീഷണർ

Follow Us:
Download App:
  • android
  • ios