Asianet News MalayalamAsianet News Malayalam

മരംമുറി കേസ്: 'എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട്', കുറ്റക്കാരനെങ്കിൽ നടപടിയെന്ന് വനംമന്ത്രി

ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു.

enquiry report against nt sajan in muttil tree felling case forest minister ak saseendran  niyamasabha
Author
Thiruvananthapuram, First Published Aug 4, 2021, 4:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി സഭയിൽ  വിശദീകരിച്ചു. 

അതേ സമയം വിവാദ ഉത്തരവിന്റെ മറവിൽ മരം മുറി നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിൽ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇന്ന് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും അസൗകര്യങ്ങൾ മൂലം നാളേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios