പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേള കോഴിക്കോട് ബീച്ചിൽ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേള കോഴിക്കോട് തുടങ്ങി. മെയ് 18 വരെ കോഴിക്കോട് ബീച്ചിലാണ് പരിപാടികള്‍. ദിവസവും രാവിലെ 10 മുതലാണ് സൗജന്യ പ്രവേശനം.

മെയ് 14-ന് വൈകീട്ട് മൂന്നിന് സെമിനാര്‍: Kozhikode-Thecity of Literature. ഏഴ് മണിക്ക് 'കോളേജ് ഡേ' അതുൽ നറുകര & ടീം. മെയ് 15-ന് വൈകീട്ട് ഏഴിന് സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടി 'ALL GENERATION TUNES'. കൈതപ്രം ദാമോദരൻ നമ്പൂതിരി, യാസിൻ നിസാര്‍, അരിസ്റ്റോ സുരേഷ്, സി.ജെ കുട്ടപ്പൻ തുടങ്ങിവര്‍ പങ്കെടുക്കും.

മെയ് 16-ന് വൈകീട്ട് മൂന്നിന് സെമിനാര്‍, ആറ് മണിക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഗാനമേള 'മൽഹാര്‍', ജിംനാസ്റ്റിക് ഷോ, വൈകീട്ട് ഏഴിന് ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി.

മെയ് 17-ന് വൈകീട്ട് മൂന്നിന് സെമിനാര്‍. വൈകീട്ട് ഏഴിന് യുമ്ന അജിന്‍ നയിക്കുന്ന സംഗീത പരിപാടി. മെയ് 18-ന് വൈകീട്ട് ആറിന് സമാപന സമ്മേളനം. വൈകീട്ട് ഏഴിന് ഡോ. ഉമയാള്‍പുരം കെ ശിവരാമൻ നയിക്കുന്ന പരിപാടി 'ജ്വാല മ്യൂസിക് ഫ്യൂഷൻ'. പങ്കെടുക്കുന്നവര്‍: മട്ടന്നൂര്‍ ശങ്കരൻകുട്ടി, ആറ്റുകാൽ ബാലസുബ്രഹ്മണ്യം, തൃപ്പൂണിത്തുറ രാധാകൃഷ്‍ണന്‍, ഫിജോ ഫ്രാൻസിസ്.