ജാസി ഗിഫ്‍റ്റ് നയിക്കുന്ന സംഗീതരാവ്, മെന്‍റലിസം ഷോ, കലാപരിപാടികള്‍... വേദി ആലാമിപ്പള്ളി മുനിസിപ്പൽ ബസ് സ്റ്റാന്‍റ്.

എന്‍റെ കേരളം പ്രദർശന വിപണന മേള 2023 കാസറഗോഡ് ജില്ലയിൽ മെയ് 3 മുതൽ 9 വരെ. ആലാമിപ്പള്ളി മുനിസിപ്പൽ ബസ് സ്റ്റാന്‍റ് ആണ് വേദി. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി.

വ്യവസായ വിപണന മേള, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സെമിനാർ, കലാസന്ധ്യ, പുസ്തകമേള എന്നിവ നടക്കും.

മെയ് നാലിന് രാവിലെ പത്തിന് ലൈഫ് മിഷൻ താക്കോൽദാനം ജില്ലാതലം ഉദ്ഘാടനം. രാവിലെ 10.30-ന് സെമിനാർ "കാസറഗോഡ്; നവകേരളത്തിന്‍റെ ഹരിത കവാടം". 11.30-ന് സെമിനാർ "സാമ്പത്തിക സാക്ഷരത, അറിവു നേടാം പ്രാപ്തരാകാം". 12.30-ന് "ഡിജിറ്റൽ സാക്ഷരത" സെമിനാർ. ഉച്ചയ്ക്ക് രണ്ടിന് പട്ടികവർഗ്ഗവികസന, പട്ടികജാതിക്ഷേമ വകുപ്പുകളുടെ സെമിനാർ "പട്ടികവർഗ്ഗ വികസനത്തിലെ നൂതന തൊഴിൽ സംരംഭങ്ങളുടെ സാധ്യതയും പ്രായോഗികതയും". ഉച്ചയ്ക്ക് 3.30-ന് പട്ടികജാതി വികസന വകുപ്പ് നേതൃത്വം നൽകുന്ന വിവിധ കലാപരിപാടികൾ.

മെയ് നാലിന് വൈകീട്ട് 4.30-ന് "കൊട്ടും പാട്ടും ഫോക്ക് മെഗാഷോ". വൈകീട്ട് ഏഴിന് ഇന്ത്യൻ ഫ്യൂഷൻ സംഗീത ബാൻഡ് കെ.എൽ 14 വടക്കൻ ടോക്സ് പരിപാടി അവതരിപ്പിക്കുന്നു.

മെയ് അഞ്ചിന് രാവിലെ 10.30-ന് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള എഴുത്തുകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ടി.ഡി. രാമകൃഷ്ണൻ, ഡോ. കെ.എസ് രവികുമാർ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12-ന് ആരോഗ്യ സെമിനാർ. വൈകീട്ട് അഞ്ച് മണിക്ക് കാളിദാസ കലാകേന്ദ്രം കാടകം അവതരിപ്പിക്കുന്ന നാടൻപാട്ട്. വൈകീട്ട് 5.45-ന് നവധ്വനി ഉദുമ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്. ആറിന് ഭരതധ്വനി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്. 6.30-ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ കലാപരിപാടികൾ. വൈകീട്ട് ഏഴിന് മടിക്കൈ കർഷക കലാവേദിയുടെ "കലാസന്ധ്യ".

മെയ് ആറിന് രാവിലെ 10.30-ന് ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്ന ശിൽപ്പശാല "യുവതയുടെ കാസറഗോഡ്". ഉച്ചയ്ക്ക് 12-ന് യുവപ്രഭ പുരസ്കാരം എം.എൽ.എ അഡ്വ. സി.ച്ച് കുഞ്ഞമ്പു വിതരണം ചെയ്യും. ഉച്ചയ്ക്ക് 2.30-ന് ശിൽപ്പശാല "ഉന്നത തൊഴിൽ മേഖലകൾ". വൈകീട്ട് നാലിന് വ്യവസായ വകുപ്പ് അവതരിപ്പിക്കുന്ന മിക്സ് ആൻഡ് മാച്ച് ഡാൻസ്. വൈകീട്ട് അഞ്ചിന് കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയ സുഭാഷ് അറുകര നയിക്കുന്ന "പാട്ടരങ്ങ്". വൈകീട്ട് ഏഴിന് കാഞ്ഞങ്ങാട് ആർട്ട് ഫോറം "സൂപ്പർ സിംഗർ 2023" ലൈവ് മ്യൂസിക്കൽ റിയാലിറ്റി ഷോ ഫൈനൽ റൗണ്ട്.

മെയ് ഏഴിന് രാവിലെ 10.30-ന് സാംസ്ക്കാരിക സമ്മേളനം. വൈകീട്ട് നാലിന് കാസറഗോഡ് ജില്ലയിലെ ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കുന്ന "ചലച്ചിത്ര പ്രതിഭാ സംഗമം". വൈകീട്ട് 4.30-ന് കുട്ടികളുടെ യോഗാ ഡാൻസ് "ആയുഷ് ഗ്രാമം പദ്ധതി". വൈകീട്ട് ഏഴിന് മെന്‍റലിസ്റ്റ് ആദി ഷോ "ഇൻസോംനിയ". മെയ് എട്ട് രാവിലെ 10.30-ന് വനിതാ ശിശു വികസന വകുപ്പ് സെമിനാർ, 11.30-ന് പൊതു ക്വിസ് മത്സരം, ചിൽഡ്രൻസ് ഹോം കുട്ടികളുടെ കലാപരിപാടികൾ, 2-ന് വനിതാ ജീവനക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, വൈകീട്ട് 5-ന് ശ്രീലയം ഗാനവേദി അവതരിപ്പിക്കുന്ന ഗാന തരംഗിണി, 6-ന് മഞ്ജീര നാട്യനികേതൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്. വൈകീട്ട് 7-ന് ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന നാടകം "പെൺനടൻ".

മെയ് ഒൻപത് രാവിലെ 11-ന് "യുവസഭ". വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനം, പുരസ്കാര വിതരണം. വൈകീട്ട് ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീതപരിപാടി "ജാസി ഗിഫ്റ്റ് നൈറ്റ്".