7ന് രാത്രിയാണ് നൗഷാദിന്റെ വീടിന്റെ മുൻ വശം വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 324,452,307 വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ ആണ് കേസ് അന്വേഷിച്ചത്.

തിരുവനന്തപുരം: വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും. നെയ്യാറ്റിൻകര മരുത്തൂർ നൗഷാദിന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ പുന്നക്കാട് സുരേഷിനാണ് കോടതി ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് ആണ് ഏഴുവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്.

Add Asianetnews as a Preferred SourcegooglePreferred

7ന് രാത്രിയാണ് നൗഷാദിന്റെ വീടിന്റെ മുൻ വശം വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 324,452,307 വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ ആണ് കേസ് അന്വേഷിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. പൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസ് ഹാജരായി.

'കരുവന്നൂരില്‍ ഇഡി'; ഇതൊരു ഡീലിന്‍റെ ഭാഗം, ഇഡി രാഷ്ട്രീയ ഉപകരണമെന്നും കെ മുരളീധരൻ

https://www.youtube.com/watch?v=Ko18SgceYX8