Asianet News MalayalamAsianet News Malayalam

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനറാകും; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും സ്ഥാനമാറ്റം

എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. 


 

ep jayarajan is the new ldf convener
Author
Thiruvananthapuram, First Published Apr 18, 2022, 2:47 PM IST

തിരുവനന്തപുരം: ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ ആകും. എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. 

സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എ വിജയരാഘവൻ മുന്നണി കൺവീനർ സ്ഥാനം ഒഴിയുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. 

Follow Us:
Download App:
  • android
  • ios