Asianet News MalayalamAsianet News Malayalam

എംപിക്കും എംഎൽഎക്കുമെല്ലാം കൊവിഡ് വരും, ജനപ്രതിനിധികൾ ജാഗ്രത പാലിക്കണം: ഇപി ജയരാജൻ

എംപിക്കും എംഎൽഎക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആർക്കും കൊവിഡ് പിടിപ്പെടാം. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം.

ep jayarajan on protest of opposition leaders in walayar
Author
Walayar RTO Check Post, First Published May 14, 2020, 11:35 AM IST

തിരുവനന്തപുരം: വാളയാ‍‍ർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇപി ജയരാജൻ. ഒരു ജനപ്രതിനിധിയും ആരോ​ഗ്യവകുപ്പ് നി‍ർദേശങ്ങൾ ലംഘിക്കരുത്. കൊവിഡ് ആ‍ർക്കും പിടിപ്പെടാം. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവ‍ർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോ​ഗ്യവകുപ്പിൻ്റെ നി‍ർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണം.

എംപിക്കും എംഎൽഎക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആർക്കും കൊവിഡ് പിടിപ്പെടാം. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാ​ഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലെ പരിശോധരീതികൾ  ആരും തെറ്റിക്കരുത്. ജനവസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വി‍ർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും ഇപി ജയരാജൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios