ആരു വിചാരിച്ചാലും സി പി എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പാലക്കാട്: പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​​ഗം ഇപി ജയരാജൻ. ആരു വിചാരിച്ചാലും സി പി എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്നാണ് വിവരം. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നിലവിൽ ഇപിയെ വിശ്വസിക്കുന്നുവെന്നാണ് സിപിഎം പ്രതികരണം. ഇപി വക്കീൽ നോട്ടീസ് അയച്ചിട്ടും വിഷയത്തിൽ ഡിസി ബുക്ക്സ് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം വിവാദങ്ങൾക്കിടെ ഇപി ഇന്ന് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ​യോ​ഗത്തിൽ പങ്കെടുക്കും. പി സരിനായി വോട്ട് തേടിയാണ് ഇ പി എത്തുന്നത്. വൈകിട്ട് 5 നാണ് പൊതുയോ​ഗം സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്നരയോടെ അദ്ദേഹം ഷൊർണൂരെത്തി.