സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വേദിയിൽ ഇരുത്തിയുള്ള സ്വാമി സച്ചിദാനന്ദയുടെ വിമർശനത്തിന് വർക്കല എം എൽ എ വി ജോയ് വേദിയിൽ മറുപടിയും പറഞ്ഞു.
തിരുവനന്തപുരം: തുല്യമായ സാമൂഹ്യ നീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ ബ്രാഹ്മണർ മതിയെന്ന് സർക്കുലർ നൽകും. സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വേദിയിൽ ഇരുത്തിയുള്ള സ്വാമി സച്ചിദാനന്ദയുടെ വിമർശനത്തിന് വർക്കല എം എൽ എ വി ജോയ് വേദിയിൽ മറുപടിയും പറഞ്ഞു.
ഗുരുദേവൻ ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനല്ല, ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്രത്തെ ഭരിക്കാനുമുള്ള അധികാരം നേടിയെടുക്കാനുമാണ്. എന്നാൽ ഇവിടെയുള്ള സമസ്ത ജനങ്ങൾ്ക്കും ഒരുപോലെ ലഭിക്കണം. അതിവിടെയുള്ള ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്ന് സ്വാമി സച്ചിദാനന്ദ ചോദിച്ചു. ശബരിമലയും ചോറ്റാനിക്കരയും ഗുരുവായൂരും വൈക്കവും തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുമ്പോൾ അപേക്ഷകർ ബ്രാഹ്മണരായിരിക്കണം എന്നാണ് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും സർക്കുലർ കൊടുക്കും. തുല്യമായ സാമൂഹ്യനീതി കേരളക്കരയ്ക്ക് കൈവന്നോ. ഗുരു നിത്യയതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാൻ കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച മുൻ ഉദ്യോഗസ്ഥൻ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു
സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശരിയാണെന്ന് വി. ജോയ് എം എൽ എ സ്വാമിക്ക് മറുപടി നൽകി. ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പൂജ നടത്താനും ഭരിക്കാനും സാധിക്കുന്നില്ല. വരുംനാളുകളിൽ അതിന് വേണ്ടിയുള്ള പോരാട്ടം നയിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പൂജാരിമാരായി പിന്നോക്കക്കാർ ഇല്ലെന്നത് വസ്തുതയാണ്. പിന്നോക്കക്കാരെ പൂജാരിമാരാക്കാൻ പോരാട്ടം നടത്തണം. 45 ഓളം പട്ടിക ജാതി പൂജാരിമാർ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിൽ ഉണ്ടെന്നും എംഎൽഎ പറഞ്ഞു.
തെരഞ്ഞെടുപ്പ് ആവേശത്തിൽ പുതുപ്പള്ളി; പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി
