ആർഎംപി- യുഡിഎഫ് സഖ്യമാണ് ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത്. ഭരണ സമിതിയെ മറികടന്നാണ് സെക്രട്ടറി പണമനുവദിച്ചതെന്നാണ് ആക്ഷേപം.  

കോഴിക്കോട് : വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസ്സിന് പണം അനുവദിച്ചതായി ആക്ഷേപം. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസ്സിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണമനുവദിച്ചതെന്നാണ് ആക്ഷേപം.