ഓരോ സംസ്ഥാനത്തിന്‍റെയും വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചെന്ന് അധ്യാപകനായ എറാൻ
പാലക്കാട്: സ്നേഹസന്ദേശ യാത്രയുമായി ഇസ്രയേല്‍ സ്വദേശിയായ യുവാവ് ഇന്ത്യയിൽ. രാജ്യത്തിന്‍റെ മതസാഹോദര്യവും സൗഹൃദവും നേരിട്ട് കണ്ടറിഞ്ഞ് എറാൻ യാത്ര ചെയ്യുന്നത് സൈക്കിളിലാണ്.
പല സംസ്ഥാനങ്ങളിലൂടെ യാത്ര. ഇനി കുറച്ചു ദിവസം കേരളത്തിലാണ്. കേരളത്തിന്‍റെ ശാന്തത കണ്ടറിഞ്ഞ ശേഷം നേരെ തമിഴ്നാട്ടിലേക്ക്. എത്ര ദിവസത്തെ യാത്ര എന്ന് കണക്കില്ല. ആദ്യം ബൈക്കിൽ യാത്ര ചെയ്യാമെന്ന് കരുതി. പിന്നീട് സൈക്കിളിലാക്കി യാത്ര. ഓരോ സംസ്ഥാനത്തിന്‍റെയും വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചെന്ന് എറാൻ പറയുന്നു.
ജെറുസലേമിൽ അധ്യാപകനായ എറാൻ ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇസ്രയേൽ സ്വദേശിയുടെ സൈക്കിൾ യാത്ര കണ്ടറിഞ്ഞെത്തിയ പലരും പരിചയപ്പെടാനും അനുമോദിക്കാനും എത്തുന്നുണ്ട്.

