മലപ്പുറം: ഏറനാട് തഹസിൽദാർ കെ.വി.ഗീതക് അന്തരിച്ചു. അൻപത് വയസായിരുന്നു. രോഗബാധിതനായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മലപ്പുറം നിലമ്പൂർ സ്വദേശിയാണ് കെ.വി.ഗീതക്.