ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

കൊച്ചി: വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിങ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കി. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി.

നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ലോകം ഉറ്റുനോക്കുകയാണ്, ഭാരത സംസ്കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണം; നിലപാട് വ്യക്തമാക്കി ശിവഗിരി മഠാധിപതി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Election 2024