Asianet News MalayalamAsianet News Malayalam

എറണാകുളത്ത് 60ന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടു പടിക്കൽ

കൊച്ചി: എറണാകുളം ജില്ലയിൽ ഇനി മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടു പടിക്കൽ എത്തും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഈ സൗകര്യം ഒരുക്കുന്നത്. പ്രായമേറിയവർക്കിടയിലേക്ക് കൊവിഡ് പടരുന്നത് തടയാനാണ് പുതിയ ക്രമീകരണം. ഇതിനായി ജില്ലയിൽ പ്രത്യേക കോൾ സെന്റർ തുറന്നു. വിളിക്കുന്നവർക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തുമെന്നാണ് വാഗ്ദാനം.

രാവിലെ 6 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ഥികൾ, സന്നദ്ധ സേവകർ, കുടംബശ്രീ പ്രവര്‍ത്തകർ എന്നിവർക്കാണ് ചുമതല. 0484 2753800 എന്ന നന്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.

ടെലിമെഡിസിൻ സേവനം ജില്ലാ ആരോഗ്യ വിഭാഗമാണ് ഏര്‍പ്പെടുത്തുക. വീടുകളിൽ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സ്ഥിതി വയോ മിത്രം യൂണിറ്റുകള്‍ പരിശോധിക്കും. കുടുംബശ്രീ വഴിയാണ് അവശ്യ സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കുക.
 
ernakulam district new project to provide essentials and medicines at door step for elderly
Author
Kochi, First Published Sep 9, 2020, 7:58 AM IST

കൊച്ചി: എറണാകുളം ജില്ലയിൽ ഇനി മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടു പടിക്കൽ എത്തും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഈ സൗകര്യം ഒരുക്കുന്നത്. പ്രായമേറിയവർക്കിടയിലേക്ക് കൊവിഡ് പടരുന്നത് തടയാനാണ് പുതിയ ക്രമീകരണം. ഇതിനായി ജില്ലയിൽ പ്രത്യേക കോൾ സെന്റർ തുറന്നു. വിളിക്കുന്നവർക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തുമെന്നാണ് വാഗ്ദാനം.

രാവിലെ 6 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ഥികൾ, സന്നദ്ധ സേവകർ, കുടംബശ്രീ പ്രവര്‍ത്തകർ എന്നിവർക്കാണ് ചുമതല. 0484 2753800 എന്ന നന്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.

ടെലിമെഡിസിൻ സേവനം ജില്ലാ ആരോഗ്യ വിഭാഗമാണ് ഏര്‍പ്പെടുത്തുക. വീടുകളിൽ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സ്ഥിതി വയോ മിത്രം യൂണിറ്റുകള്‍ പരിശോധിക്കും. കുടുംബശ്രീ വഴിയാണ് അവശ്യ സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കുക.

Follow Us:
Download App:
  • android
  • ios