Asianet News MalayalamAsianet News Malayalam

ധനമന്ത്രിയുടെ വിശദീകരണം: എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട് സ്പീക്കർ

നിയമസഭയിൽ വച്ച ശേഷം മാത്രം പുറത്തു വിടേണ്ട സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങളാണ് കിഫ്ബിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ധനമന്ത്രി വാർത്താസമ്മേളനം വിളിച്ച് പുറത്തറിയിച്ചത്.

Ethics committee to check the explanation of finance minister
Author
Thiruvananthapuram, First Published Dec 2, 2020, 1:10 PM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തു വിട്ടതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഇത്തരമൊരു നടപടി കേരള നിയമസഭയിൽ ഉണ്ടാവുന്നത്. 

നിയമസഭയിൽ വച്ച ശേഷം മാത്രം പുറത്തു വിടേണ്ട സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങളാണ് കിഫ്ബിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ധനമന്ത്രി വാർത്താസമ്മേളനം വിളിച്ച് പുറത്തറിയിച്ചത്. ഇതിനെതിരെ വിഡി സതീശൻ എംഎൽഎ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ധനമന്ത്രിയിൽ നിന്നും വിശദീകരണം തേടുകയായിരുന്നു. 

അതേസമയം ബാഹ്യസമ്മർദ്ദങ്ങൾക്ക് വിധേയമായാണോ സ്പീക്കർ പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്നതായി കെ.മുരളീധരൻ എംപി പറഞ്ഞു. നിയമസഭ എത്തിക്സ് കമ്മറ്റി പോലും വിവാദങ്ങളിൽപെടുന്ന ദുരവസ്ഥയെ കുറിച്ച് സ്പീക്കർ ബോധവാനാകണമെന്നും  കെ മുരളീധരൻ പറഞ്ഞു
 

Follow Us:
Download App:
  • android
  • ios