Asianet News MalayalamAsianet News Malayalam

ഓപ്പറേഷന്‍ അജയ്; ആദ്യ സംഘത്തില്‍ 7 മലയാളികള്‍, നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം

ദില്ലിയിലെത്തിയ 7 പേരിൽ 5 പേര്‍ ഇന്ന് രാവിലെ 11.05 ന് ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും. ബാക്കിയുള്ളവർ സ്വന്തം നിലയ്ക്ക് യാത്ര നടത്തുമെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.

evacuation from israel operation ajay Malayalis come to kerala today nbu
Author
First Published Oct 13, 2023, 10:01 AM IST

ദില്ലി:  'ഓപ്പറേഷൻ  അജയ്'യുടെ  ഭാഗമായി ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം. ദില്ലിയിലെത്തിയ 7 പേരിൽ 5 പേര്‍ ഇന്ന് രാവിലെ 11.05 ന് ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും. ബാക്കിയുള്ളവർ സ്വന്തം നിലയ്ക്ക് യാത്ര നടത്തുമെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.

കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് (എം.സി, പി.എച്ച് ഡി വിദ്യാർത്ഥി), കൊല്ലം  കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു (ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി), മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് (പി. എച്ച് ഡി വിദ്യാർത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി.പി (പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികൾ) എന്നിവരാണ് ഇസ്രയേലിൽ നിന്നുമെത്തിയ ആദ്യ സംഘത്തിലെ മലയാളികള്‍. ഇവരില്‍ ദിവ്യ റാം, നിള നന്ദ എന്നിവര്‍ ഒഴികെയുള്ളവര്‍  ഇന്ന് രാവിലെ 11.5 നുള്ള എ.ഐ 831 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25 ന് കൊച്ചിയിലെത്തും.  

Also Read: ഓപ്പറേഷന്‍ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി, 7 മലയാളികളടക്കം 212 പേര്‍ സംഘത്തില്‍

അതേസമയം, ഇസ്രയേലിൽ നിന്ന് എല്ലാ ഇന്ത്യാക്കാരെയും സുരക്ഷിതമായി തിരിച്ച് എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു ഇന്ത്യക്കാരനും ഒറ്റപ്പെടില്ലെന്നും പ്രധാനമന്ത്രി എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios