Asianet News MalayalamAsianet News Malayalam

മുൻ സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പിന് തെളിവ്, പണം പിന്‍വലിച്ചതിന്‍റെ റസീറ്റുകള്‍ പിടിച്ചെടുത്തു

സിപിഎം നിയന്ത്രണത്തിലാണ് അയ്യനാട് സഹകരണബാങ്ക്. ഈ  ബാങ്ക് വഴിയാണ് അൻവർ പത്ത് ലക്ഷത്തിഅമ്പതിനാലായിരം രൂപ തട്ടാൻ ശ്രമിച്ചത്. 

evidence collection in cm flood relief fund fraud
Author
Kochi, First Published Jun 24, 2020, 12:26 PM IST

കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിന്‍റെ തെളിവെടുപ്പ് അയ്യനാട് സഹകരണബാങ്കിൽ പൂര്‍ത്തിയായി. അൻവർ പണം പിൻവലിച്ച റസീറ്റുകൾ ബാങ്കില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. അഞ്ചു ലക്ഷം രൂപ പിൻവലിച്ചതിന്‍റെ റസീറ്റുകൾ ആണ് കണ്ടെത്തിയത്. പണം തിരിച്ചടച്ചതിന്‍റെ മറ്റൊരു റസീറ്റും കണ്ടെത്തിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലാണ് അയ്യനാട് സഹകരണബാങ്ക്. ഈ ബാങ്ക് വഴിയാണ് അൻവർ പത്തുലക്ഷത്തിഅമ്പതിനാലായിരം രൂപ തട്ടാൻ ശ്രമിച്ചത്. തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുന്നതിനിടെ അൻവറിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേ സമയം തട്ടിപ്പില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് അൻവര്‍ പ്രതികരിച്ചു. 

ദുരിതാശ്വസ ഫണ്ടിൽ നിന്നും കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും തട്ടിയെടുത്തതായി കണ്ടെത്തിയ പണം എവിടെയാണെന്ന് അറിയുന്നതിനും കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒപ്പം കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ  കീഴടങ്ങിയത്. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി അൻവറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. 

സിപിഎം നിയന്ത്രത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്‍റെ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്. 2020 നവംബര്‍ 28 നാണ് ആദ്യം കളക്ട്രേറ്റിലെ ക്ലര്‍ക്കും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് അഞ്ച് ലക്ഷം രൂപ അൻവറിന്‍റെ അക്കൗണ്ടിൽ അയച്ചത്. പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയമായി. 

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മുന്‍ സിപിഎം നേതാവ് എം എം അന്‍വറിന് ജാമ്യമില്ല

5,54,000 രൂപകൂടി അക്കൗണ്ടിൽ വന്നിരുന്നെങ്കിലും ഈ പണം പിൻവലിക്കാൻ അന്‍വറിനെ മാനേജർ അനുവദിച്ചില്ല.  തട്ടിപ്പ് പുറത്തായെന്ന് മനസ്സിലായതോടെ അൻവർ സിപിഎം നേതാക്കൾക്കൊപ്പം കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ജില്ലാ കളക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ളു കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്.  73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്‍റെ പങ്ക് ക്രൈംബ്രാ‌ഞ്ച് പരിശോധിക്കുന്നുണ്ട്.

 

 

Follow Us:
Download App:
  • android
  • ios