തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിരുന്നില്ല. പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. ഷാഫി പറമ്പിലിനെ മർദ്ദിച്ചതിനെതിരെ ഉൾപ്പടെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് ആരോഗ്യകാരണങ്ങളാൽ ഉമ്മൻചാണ്ടി എത്തിയിരുന്നതുമില്ല. 

പനി കടുത്തപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുവന്ന് ടെസ്റ്റുകൾ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാരും മകൻ ചാണ്ടി ഉമ്മനും വ്യക്തമാക്കി.