കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കര എത്തിയപ്പോഴോണ് കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് അമൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

കൊട്ടാരക്കര: അരക്കിലോ കഞ്ചാവുമായി എന്‍ജിനീയറിംഗ് വിദ്യാർഥി കൊട്ടാരക്കരയിൽ അറസ്റ്റിൽ. കോട്ടവട്ടം സ്വദേശി അമൽ (20) ആണ് അറസ്റ്റിലായത്. യുവാവിന്‍റെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടൂരിൽ നിന്നും കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കര എത്തിയപ്പോഴോണ് കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് അമൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona