തിരുവനന്തപുരം:  മദ്യനയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണൻ. 2021 ഏപ്രിൽ ഒന്നിന് മുൻപ് പുതിയ മദ്യനയം പുറത്തിറക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 

മുസ്ലീംലീഗിൻ്റേയും യുഡിഎഫിൻ്റേയും ജമാ അത്തെ - എസ്ഡിപിഐ ബന്ധം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടി വരവോ പോക്കോ അല്ല മുസ്ലീം ലീഗിൻ്റെ നയം മാറുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.