സിക വൈറസ് വ്യാപനം മുൻനി‍ർത്തി തദ്ദേശസ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് വാ‍ർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണ ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി.​ഗോവിന്ദൻ. മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നി‍ർദേശിച്ച പശ്ചാത്തലത്തിലാണ് ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിക വൈറസ് വ്യാപനം മുൻനി‍ർത്തി തദ്ദേശസ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് വാ‍ർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആരോ​ഗ്യവകുപ്പുമായി ചേ‍ർന്നാവും തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണ പ്രവ‍ർത്തനങ്ങൾ നടത്തുക. കൊതുകുനശീകരണത്തിനായി ഫോ​ഗിം​ഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ മഴക്കാല പൂ‍ർവ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.