തിരുവനന്തപുരം:  ഓണക്കാലത്ത് വ്യാജമദ്യം തടയാനായി പുതിയ  കർമ്മ പരിപാടിയുമായി എക്സൈസ്. ഓപ്പറേഷൻ വിശുദ്ധി എന്ന പേരിലാണ് പദ്ധതി. എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്‍റെ  നേതൃത്വത്തിലായിരിക്കും ഓപ്പറേഷന്‍. വ്യാജ മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഓപ്പറേഷൻ.  എക്സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.