ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. ഹരിപ്പാട് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കിഷോർ കുമാർ നന്ദനെ ആണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

15000 രുപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കിഷോർ കുമാർ നന്ദനെ അറസ്റ്റ് ചെയ്തത്.  അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൊവിഡ് കാലത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം ഉണ്ടെന്നും അതിനിടയിൽ ജാമ്യം വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 
 

Read Also: കൊവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു...