Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ‌കരകയറാൻ പ്രവാസി മേഖലക്ക് പ്രത്യേക പരി​ഗണന വേണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി

expatriate sector meeds special consideration to recover from covid crisis says kerala finance minister
Author
Thiruvananthapuram, First Published Jul 29, 2021, 10:19 AM IST

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രവാസി മേഖലയിൽ പ്രത്യേക പരി​ഗണന വേണമെന്നും ആവശ്യപ്പെടുമെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. 

കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികൾ നേരിടുന്നുണ്ട്.  എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി സഭയെ അറിയിച്ചു

Follow Us:
Download App:
  • android
  • ios